09 May Thursday

ലഹരിക്കെതിരെ പൊലീസിന്റെ 
‘യോദ്ധാവ്' പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022


ആലുവ
കേരള പൊലീസിന്റെ ലഹരിവിരുദ്ധ പരിപാടിയായ ‘യോദ്ധാവി’ന്റെ എറണാകുളം റൂറൽ ജില്ലാ ഉദ്ഘാടനം ആലുവയിൽ റൂറൽ എസ്‌പി വിവേക് കുമാർ നിർവഹിച്ചു. നർക്കോട്ടിക്‌ സെൽ ഡിവൈഎസ്‌പി പി പി ഷംസ് അധ്യക്ഷനായി. പെരുമ്പാവൂർ എഎസ്‌പി അനൂജ് പലിവാൽ, ആലുവ ഡിവൈഎസ്‌പി പി കെ ശിവൻകുട്ടി, എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ ആർ ജയചന്ദ്രൻ, മുനിസിപ്പൽ കൗൺസിലർ ജയ്സൺ പീറ്റർ, ചൈൽഡ് ഡെവലപ്‌മെന്റ്‌ പ്രോജക്ട് ഓഫീസർ ഡോ. ജയന്തി പി നായർ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. നിഷ പി മാധവൻ, ഡോ. കെ ആർ അനീഷ് തുടങ്ങിയവർ സംസാരിച്ചു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആന്‍ഡി നാർക്കോട്ടിക്‌ ക്ലബ്ബുകൾ ആരംഭിച്ചു. പ്രിൻസിപ്പൽമാരായിരിക്കും ചെയർമാൻമാർ. ഇതിനായി ഒരു അധ്യാപകനെ യോദ്ധാവായി തെരഞ്ഞെടുക്കും. വിദ്യാർഥികളും പിടിഎ പ്രതിനിധികളും ക്ലബ്ബിന്റെ ഭാഗമാകും. ഇവർക്ക് പ്രത്യേക പരിശീലനം നൽകും. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി സ്‌റ്റേഷൻതലത്തിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രവർത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top