28 March Thursday

മാമ്പഴമേളയിൽ താരമായി "അമ്മിണി'

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023


കൊച്ചി
അഗ്രികൾച്ചർ പ്രൊമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന മാംഗോ ഫെസ്റ്റിൽ താരമായി അമ്മിണി. പേര് കേട്ട് മലയാളിയാണെന്ന് തെറ്റിദ്ധരിക്കേണ്ട. കേരളവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള ബംഗാളിയാണ് അമ്മിണി. അച്ചാറിടാൻ മികച്ച ഇനം മാങ്ങയാണിത്. അച്ചാർ നിർമാണ കമ്പനികൾ വ്യാപകമായി സംഭരിക്കുന്നതുകൊണ്ട് സാധാരണ വിപണിയിൽ ഇത് ലഭിക്കാറില്ല. ബംഗാളിൽ ഗുലാബ് ഖാസ് എന്നാണ് ഈ മാമ്പഴം അറിയപ്പെടുന്നത്. ഒരു മാങ്ങതന്നെ മൂന്നോ നാലോ കിലോ തൂക്കം വരും. കിലോയ്ക്ക് 360 രൂപയ്‌ക്ക്‌ മാംഗോ ഫെസ്റ്റിൽ ഇത് ലഭിക്കും. അമ്മിണിയെ കൂടാതെ വിദേശത്തുനിന്ന് കൊണ്ടുവന്നതടക്കം അറുപതിലേറെ വ്യത്യസ്തയിനം മാമ്പഴങ്ങൾ ലഭ്യമാണ്.

മേളയുടെ ഭാഗമായി ചൊവ്വ വൈകിട്ട് നാലിന്‌ കുട്ടികളുടെ ചിത്രരചനാ മത്സരം നടക്കും. ആറുമുതൽ 12 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. ബുധനാഴ്ച മാമ്പഴം ഉപയോഗിച്ചുള്ള പാചകമത്സരം നടക്കും. വെള്ളി വൈകിട്ട് മാമ്പഴം തീറ്റമത്സരവും ശനി പുരുഷൻമാരുടെ തേങ്ങ ചിരകൽ മത്സരവും നടക്കും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ സമ്മാനം വിതരണം ചെയ്യും. രജിസ്‌ട്രേഷന്‌: 95620 76779. മാംഗോ ഫെസ്റ്റ് ജൂൺ നാലിന് സമാപിക്കും. 50 രൂപയാണ് പ്രവേശന ഫീസ്. ആറ്‌ വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. പകൽ 11 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top