24 April Wednesday

വിദ്യാഭ്യാസം കാവിവൽക്കരിക്കരുത്‌ ; പ്രതിരോധമുയർത്തി വിദ്യാഭ്യാസ സമിതി ജാഥകൾ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023


കൊച്ചി
കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസരംഗത്തെ കമ്പോളവൽക്കരണത്തിനും പാഠപുസ്തകങ്ങളിലെ ചരിത്രനിഷേധത്തിനുമെതിരെ ജില്ലാ ജനകീയ വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന പ്രാദേശികജാഥകൾ തുടരുന്നു.

തൃപ്പൂണിത്തുറയിൽ മരട് വെസ്റ്റ്‌, മരട് ഈസ്റ്റ്‌, ഇരുമ്പനം, ഉദയംപേരൂർ, ചോറ്റാനിക്കര, എരൂർ നോർത്ത്‌, തിരുവാങ്കുളം എന്നിവിടങ്ങളിലും കോലഞ്ചേരിയിൽ കിഴക്കമ്പലം, പട്ടിമറ്റം, ഐക്കരനാട്, കോലഞ്ചേരി, അമ്പലമേട്, വെണ്ണിക്കുളം, തിരുവാണിയൂർ എന്നിവിടങ്ങളിലും കോതമംഗലത്ത്‌ -നെല്ലിക്കുഴി സൗത്ത്‌, പിണ്ടിമന എന്നിവിടങ്ങളിലും കളമശേരിയിൽ ഏലൂർ ഈസ്റ്റ്‌, ഏലൂർ വെസ്റ്റ്‌ എന്നിവിടങ്ങളിലും വൈപ്പിനിൽ ഞാറക്കലിലും കവളങ്ങാട്ടിൽ നേര്യമംഗലത്തും മൂവാറ്റുപുഴയിൽ  മുളവൂരിലും ജാഥകൾ പര്യടനം നടത്തി. അതതിടങ്ങളിൽ വിദ്യാഭ്യാസ സദസ്സും നടന്നു. ഏലൂരിൽ വിദ്യാഭ്യാസ സദസ്സ്‌ കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി ഉദ്ഘാടനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top