25 April Thursday

അനധികൃതമായി 
മണ്ണെടുക്കുന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023


പെരുമ്പാവൂർ
മുടക്കുഴ പഞ്ചായത്ത് ചുണ്ടക്കുഴിയിൽ അനധികൃതമായി മണ്ണെടുക്കുന്നതായി പരാതി. കുടിവെള്ളക്ഷാമം രൂക്ഷമായ 11–--ാം വാർഡിലെ 40 സെന്റിൽനിന്നാണ് മണ്ണെടുക്കുന്നത്.
മണ്ണെടുക്കുന്ന ഭൂമിയുടെ സമീപത്തുള്ള  ഒരു കുടുംബത്തിന്റെ കുഴൽക്കിണർ മഴയത്ത് മണ്ണൊലിച്ചുവന്ന് മൂടിപ്പോയതായി പരാതിയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്‌കുമാറിന്റെ പേരിലുള്ള സ്ഥലത്ത്‌ മണ്ണ്‌ നിരത്തുന്നതിന്‌ അനുമതി വാങ്ങിയശേഷം 500ൽപ്പരം ലോഡ് മണ്ണ്‌ കടത്തിയതായാണ് പരാതി. ഇതുസംബന്ധിച്ച്‌ ചുണ്ടക്കുഴി മണ്ണേക്കാട്ട് എം കെ ബിനു മുടക്കുഴ പഞ്ചായത്ത് സെക്രട്ടറി, വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസ്, കോടനാട് പൊലീസ് എന്നിവർക്ക് പരാതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top