കവളങ്ങാട്
പല്ലാരിമംഗലം പഞ്ചായത്ത് 12–-ാം വാർഡിൽ രണ്ടാംഘട്ട മഴക്കാലപൂർവ ശുചീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് അംഗം ഷാജിത സാദിഖ് അധ്യക്ഷയായി. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധപ്രവർത്തകർ, യുവജനസംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണം.
പിറവം
നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ 14–-ാം ഡിവിഷനിൽ ആരംഭിച്ചു. റോഡിന് ഇരുവശവും വൃത്തിയാക്കി വെള്ളക്കെട്ട് പരിഹരിക്കുന്ന പ്രവൃത്തികളാണ് തുടങ്ങിയത്. കൗൺസിലർ അജേഷ് മനോഹർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് അംഗം മിനി സാബു അധ്യക്ഷയായി. ആശാ വർക്കർ മഞ്ജു ഷൈമോൻ, കുമാരി സോമൻ, പി എൻ ശോഭന, പീറ്റർ ജോൺ പുന്നാട്ടുകുഴിയിൽ, വി എം സാബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..