26 April Friday

വൈലോപ്പിള്ളി ശ്രീധരമേനോന്‍ സ്മാരകം ഇന്ന് നാടിന് സമര്‍പ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023


മുളന്തുരുത്തി
മുളന്തുരുത്തി ​ഗവ. ഹൈസ്കൂള്‍ അങ്കണത്തില്‍ ജില്ലാപഞ്ചായത്ത് ഒരുക്കിയ വൈലോപ്പിള്ളി ശ്രീധരമേനോന്‍സ്മാരകം ബുധനാഴ്ച നാടിന് സമര്‍പ്പിക്കും. മുളന്തുരുത്തി ​ഗവ. ഹൈസ്കൂളില്‍ അധ്യാപകനായിരിക്കെ, 1936ലാണ് വൈലോപ്പിള്ളി ‘മാമ്പഴം’ കവിത രചിച്ചത്. ജില്ലാപഞ്ചായത്ത് 2022–--23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്    വൈലോപ്പള്ളിസ്മാരകം നിർമിച്ചത്. തനത്‌ ഫണ്ടില്‍നിന്നുള്ള അഞ്ചുലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പകല്‍ 11ന് സ്കൂൾ അങ്കണത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സ്മാരകം നാടിന് സമർപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top