26 April Friday

പതിറ്റാണ്ടുകൾക്കുശേഷം 
എൻഎഡിയിലേക്ക് തീവണ്ടിയെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023


ആലുവ
പതിറ്റാണ്ടുകള്‍ക്കുശേഷം ആലുവയിലെ നേവൽ ആർമമെന്റ് ഡിപ്പോയിലെ (എൻഎഡി) നവീകരിച്ച റെയിൽ പാളത്തിലൂടെ ചരക്കുവണ്ടി എത്തി. കളമശേരി -എൻഎഡി റെയിൽവേ ലൈനിലൂടെ ട്രെയിൻ വരുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത പുതുതലമുറയ്ക്ക്‌ ഇത് കൗതുകക്കാഴ്ചയായി. ‌‌
കാലങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന ട്രാക്കുകളും മറ്റും അടുത്തിടെയാണ് നവീകരിച്ചത്. ഇതിനോടനുബന്ധിച്ച് ട്രാക്കിൽ നിറയ്ക്കാനുള്ള മെറ്റലുമായി‌ ട്രെയിൻ വന്നത്. ലോഡുമായി വന്ന ചരക്കുവണ്ടി ആയതിനാൽ നവീകരിച്ച പാളങ്ങളുടെ ബലപരിശോധനയും നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top