27 April Saturday

ഞാറക്കൽ ശുദ്ധജലസംഭരണി 
നിർമാണം അതിവേ​ഗം പുരോ​ഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023


വൈപ്പിന്‍
ഞാറക്കല്‍, നായരമ്പലം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍  നിർമിക്കുന്ന ഞാറക്കൽ ജലസംഭരണിയുടെ നിര്‍മാണം അതിവേ​ഗം പുരോ​ഗമിക്കുന്നു. പ്രധാന പൈപ്പുമായി ടാങ്കിനെ ബന്ധിപ്പിക്കുന്ന ഇന്റർകണക്ഷൻ ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.  ടാങ്കിന്റെ നിർമാണച്ചുമതലയുള്ള കരാറുകാരൻ ബന്ധപ്പെട്ട ജോലികളെല്ലാം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ടാങ്കിൽനിന്ന് താഴേക്കുള്ള വ്യാസമേറിയ പൈപ്പ്, റോഡിലൂടെ കടന്നുപോകുന്ന പൈപ്പിലേക്ക് ബന്ധിപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്.  18 ലക്ഷം ലിറ്റർ ജലസംഭരണശേഷിയുള്ള വലിയ ടാങ്കാണ് ഞാറക്കൽ പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിൽ നിർമിച്ചിട്ടുള്ളത്. 56 തൂണുകളിലായി 16 മീറ്ററോളം ഉയരത്തിലാണ് ടാങ്ക്.

വൈപ്പിൻകരയിലെ ശുദ്ധജലവിപുലീകരണ പദ്ധതിയുടെ ഭാഗമായി എം കെ പുരുഷോത്തമൻ എംഎൽഎ ആയിരിക്കുമ്പോൾ വിഭാവനം ചെയ്ത പദ്ധതിയിൽ ഒന്നാണിത്. മാലിപ്പുറം, എടവനക്കാട്, മുരുക്കുംപാടം എന്നിവിടങ്ങളിൽ ഇതിനകം ടാങ്കുകളുടെ നിർമാണം പൂർത്തിയായി പ്രവർത്തനസജ്ജമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top