25 April Thursday

കുന്നത്തുനാട്ടിൽ 15 പേർക്ക് 
പട്ടയം നൽകി: മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023


കോലഞ്ചേരി
രണ്ടു വർഷത്തിനിടെ കുന്നത്തുനാട്ടിൽ 15 പേർക്ക് പട്ടയം നൽകിയതായി റവന്യുമന്ത്രി കെ രാജൻ. പി വി ശ്രീനിജിൻ എംഎൽഎയുടെ കത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പട്ടയത്തിനായി മണ്ഡലത്തിൽനിന്ന്‌ രണ്ടു വർഷത്തിനിടെ ആകെ 65 അപേക്ഷകളാണ് സർക്കാരിന്റെ പരിഗണനയിൽ വന്നത്. ഇതിൽ പുത്തൻകുരിശ് വില്ലേജ് -ആറ്, കുന്നത്തുനാട് - മൂന്ന്, മാറമ്പിള്ളി - ഒന്ന്, വാഴക്കുളം രണ്ട്, മഴുവന്നൂർ -മൂന്ന് എന്നിങ്ങനെയാണ് പട്ടയം നൽകിയത്. പട്ടയത്തിനായി 112 അപേക്ഷകൾ മണ്ഡലത്തിൽനിന്ന് സർക്കാർ പരിഗണനയിലുണ്ട്. ഇതിൽ 40 അപേക്ഷകളിൽ വില്ലേജുകളിൽനിന്ന് റിപ്പോർട്ട് ലഭിക്കാനുണ്ട്. നാലെണ്ണത്തിൽ താലൂക്ക് സർവേയറുടെ റിപ്പോർട്ട് ലഭിക്കണം. 32 എണ്ണം തദ്ദേശ സ്വയംഭരണവകുപ്പിന്റെ പരിഗണനയിലാണ്. 16 എണ്ണം താലൂക്ക്‌ ഓഫീസുകളിൽ നടപടികൾ പുരോഗമിക്കുകയാണ്. ലാൻഡ്‌ അസൈൻമെന്റ്‌ കമ്മിറ്റി പാസാക്കുന്നതിനായി 20 അപേക്ഷകളുമുണ്ട്. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top