16 April Tuesday

സംസ്ഥാന സിബിഎസ്ഇ കലോത്സവം: 
തൃശൂര്‍ സഹോദയ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022


മൂവാറ്റുപുഴ
സംസ്ഥാന സിബിഎസ്ഇ കലോത്സവത്തില്‍ 1793 പോയിന്റ്‌ നേടി തൃശൂര്‍ സഹോദയ ചാമ്പ്യന്മാരായി. 1639 പോയിന്റ് നേടിയ മലബാര്‍ സഹോദയക്കാണ് രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനക്കാരായ കൊച്ചി മെട്രോ സഹോദയ 1467 പോയിന്റുകള്‍ നേടി. പാലക്കാട് 1366 പോയിന്റുമായി നാലാംസ്ഥാനത്തുണ്ട്. 

ഓവറോള്‍ സ്‌കൂള്‍ പട്ടികയില്‍ 246 പോയിന്റുള്ള കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളാണ് മുന്നില്‍. 162 പോയിന്റോടെ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍ രണ്ടാംസ്ഥാനത്തുണ്ട്. തൃശൂര്‍ പാട്ടുരായ്ക്കല്‍ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂൾ 156 പോയിന്റുമായി മൂന്നാമതുണ്ട്‌. നാലാംസ്ഥാനക്കാരായ കൊല്ലം ലേക്ക്ഫോര്‍ഡ് സ്‌കൂളിന് 112 പോയിന്റുണ്ട്. 108 പോയിന്റുള്ള തൃശൂര്‍ കോലഴി ചിന്മയ വിദ്യാലയത്തിനാണ് അഞ്ചാംസ്ഥാനം.

വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ നാലുദിവസമായി നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന്റെ സമാപനസമ്മേളനം ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ പ്രസിഡന്റ് ഫാ. സിജന്‍ പോള്‍ ഉന്നുകല്ലേല്‍ അധ്യക്ഷനായി. നടൻ രമേഷ് പിഷാരടി മുഖ്യാതിഥിയായി.

സിബിഎസ്ഇ റീജണൽ ഡയറക്ടര്‍ മഹേഷ് ധര്‍മാധികാരി, സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് ടി പി എം ഇബ്രാഹിംഖാന്‍, കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പൽ ഫാ. ബിജു കൂട്ടപ്ലായ്ക്കല്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ ട്രഷറര്‍ ഡോ. ദിനീഷ് ബാബു, സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന്‍ ട്രഷറര്‍ സി എ അബ്രഹാം തോമസ്, സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന്‍ ഓര്‍ഗനൈസിങ്‌ സെക്രട്ടറി പി എസ് അബ്ദുല്‍ നാസര്‍ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top