19 December Friday

വ്യാജ ലൈസന്‍സുമായി ജാര്‍ഖണ്ഡ് ഡ്രൈവര്‍ പിടിയില്‍; ഓടിച്ചത് ഭാരവാഹനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023


ആലുവ
മോട്ടോര്‍ വാഹനവകുപ്പ് ആലുവയിൽ വാഹന പരിശോധനയ്ക്കിടെ വ്യാജ ലൈസൻസ് കണ്ടെത്തി. വ്യാജ ലൈസന്‍സ് ഉപയോഗിച്ച് ഭാരവാഹനമോടിച്ച ജാര്‍ഖണ്ഡ് സ്വദേശി, ലൈസൻസില്ലാതെ വാഹനം ഓടിച്ച മറ്റൊരു ഭാരവണ്ടി ഡ്രൈവറും പിടിയിലായി. ഇരുവാഹനങ്ങളിലും അമിതഭാരവും കയറ്റിയിരുന്നു. പറവൂരില്‍ റോഡ് നിര്‍മാണം ഏറ്റെടുത്ത കമ്പനിയുടെ തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശി അനില്‍ കര്‍മാലിയാണ് വ്യാജ ലൈസന്‍സുമായി പിടിയിലായത്.

മൂന്ന് ഭാരവാഹനങ്ങള്‍ക്കുകൂടി മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുത്തു. രേഖകളില്ലാത്തിന് ആറുപേര്‍ക്കെതിരെയും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് മറ്റു രണ്ടുപേര്‍ക്കെതിരെയും നടപടിയെടുത്തു. 47 വാഹനങ്ങളാണ് പരിശോധിച്ചത്. 2.08 ലക്ഷം രൂപ പിഴയായി ഈടാക്കി. ആലുവ ജോയിന്റ് ആര്‍ടിഒ ബി ഷെഫീക്കിന്റെ നേതൃത്വത്തില്‍ എംവിഐമാരായ ജെ എസ് സമീഷ്, കെ ജി ബിജു, എഎംവിഐമാരായ സന്തോഷ് കുമാര്‍, ജസ്റ്റിന്‍ ഡേവിസ്, കെ എം രാജേഷ് എന്നിവരാണ് പരിശോധന നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top