19 December Friday

സംസ്ഥാന സ്കൂൾ കായികമേള വോളി ; പൊന്നണിയാനിറങ്ങും പുതു ജേഴ്സിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023


പറവൂർ
തിരുവനന്തപുരത്ത് വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന സ്കൂൾ കായികമേളയില്‍ വോളിബോൾ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കുന്ന സബ്ജൂനിയർ, ജൂനിയർ, സീനിയർ ആൺ‌, -പെൺ ജില്ലാ ടീമുകളുടെ ജേഴ്സി പുറത്തിറക്കി. ആദ്യമായാണ് സ്കൂൾ ചാമ്പ്യന്‍ഷിപ്പിൽ താരങ്ങൾ ജില്ലയുടെ പേര് രേഖപ്പെടുത്തിയ ജേഴ്സിയണിഞ്ഞ് കളിക്കാനിറങ്ങുന്നത്. നീല നിറമുള്ള ജേഴ്സി മുത്തൂറ്റ് ഫിൻകോർപാണ് സ്പോൺസർ ചെയ്തത്. പറവൂർ പ്രസ് ക്ലബ്ബിൽ നഗരസഭാ അധ്യക്ഷ ബീന ശശിധരൻ ജേഴ്സി പ്രകാശിപ്പിച്ചു. മുത്തൂറ്റ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടെക്നിക്കൽ ഡയറക്ടർ ബിജോയ് ബാബു, സംസ്ഥാന വോളിബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ടി ആർ ബിന്നി, റവന്യു ഡിസ്ട്രിക്ട് സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ എറണാകുളം സെക്രട്ടറി അലക്സ് ആന്റണി, കായികാധ്യാപകൻ കെ ആർ രൂപേഷ് കുമാർ എന്നിവർ സംസാരിച്ചു.

കളിക്കാരും പരിശീലകരും ഉൾപ്പെടെ 84 പേർക്ക് ജേഴ്സി നൽകും. സബ്ജൂനിയർ, സീനിയർ ആൺ -പെൺ വിഭാഗങ്ങളിലെയും ജൂനിയർ പെൺകുട്ടികളുടെയും ടീമുകൾ കൊട്ടുവള്ളിക്കാട് എച്ച്എംവൈഎസ് എച്ച്എസ്എസ്, നന്ത്യാട്ടുകുന്നം എസ്എൻവി എച്ച്എസ്എസ്, പുല്ലംകുളം ശ്രീനാരായണ എച്ച്എസ്എസ്, കരിമ്പാടം ഡിഡിസഭ ഹൈസ്കൂൾ എന്നിവിടങ്ങളിലും ജൂനിയർ ആൺകുട്ടികളുടെ ടീം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിലും പരിശീലനം നടത്തി. ഇവര്‍ വ്യാഴാഴ്ച ‌തിരുവനന്തപുരത്തേക്കു പോകും. ഈ ചാമ്പ്യന്‍ഷിപ്പിൽനിന്നാണ് ദേശീയ സ്കൂൾ മേളയില്‍ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top