ആലുവ
പാർക്ക് ചെയ്യാന്‍ ഇനി സ്ഥലമില്ലെന്ന് പറഞ്ഞതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറുടമ മര്‍ദിച്ചതായി പരാതി. ചൊവ്വ വൈകിട്ട് ഏഴിനായിരുന്നു സംഭവം. ആലുവയിലെ നജാത്ത് ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ ജോലിചെയ്യുന്ന ആലുവ കുഞ്ഞുണിക്കര മനക്കുളങ്ങര ഷാഹിക്കാണ് (48) മര്‍ദനമേറ്റത്. കെഎൻ 41 എം 555 എന്ന നമ്പറിലുള്ള വെള്ള ബെൻസ് കാറിൽ വന്നയാളാണ് ഷാഹിയെ മർദിച്ചത്.
കഴുത്തിന് മർദനമേറ്റ ഷാഹിയെ ശ്വാസതടസ്സത്തെത്തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാഹിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആലുവ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..