25 April Thursday

മൈലാഞ്ചിമൊഞ്ച്‌ ചാർത്തി സഞ്ചാരികൾക്ക്‌ വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022


മട്ടാഞ്ചേരി
മട്ടാഞ്ചേരിയിലെത്തിയ വിനോദസഞ്ചാരികളെ മൈലാഞ്ചിമൊഞ്ചണിയിച്ച്‌ യാത്രയാക്കി. ഡച്ച് പാലസിൽ എത്തിയ മുന്നൂറോളം വിദേശ–-ആഭ്യന്തര സഞ്ചാരികളുടെ കൈകളിൽ ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ഡിസൈനുകളിൽ മൈലാഞ്ചിയിട്ടു.

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും ചേർന്ന് നടത്തിയ പരിപാടി കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. കലക്ടർ രേണു രാജിന്റെ കൈകളിൽ മൈലാഞ്ചിയണിയിച്ചാണ് തുടങ്ങിയത്. ഡെപ്യൂട്ടി മേയർ കെ എ അൻസിയ,സബ് കലക്ടർ പി വിഷ്ണുരാജ്, അസിസ്റ്റന്റ് കലക്ടർ ഹർഷിൽ ആർ മീണ, കൗൺസിലർമാരായ ഷീബ ലാൽ, പി എം ഇസ്മുദീൻ എന്നിവർ സംസാരിച്ചു. കൊച്ചിയിലെ മൈലാഞ്ചി കലാകാരികളായ ആറുപേരാണ്‌ പരിപാടിയിൽ പങ്കെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top