18 April Thursday

കലാസാഹിത്യസംഘം സാംസ്കാരികസംഗമം നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023


അങ്കമാലി
‘വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ സാംസ്കാരിക കേരളം’ സന്ദേശവുമായി പുരോഗമന കലാസാഹിത്യസംഘം ജില്ലാ സാംസ്കാരികസംഗമം അങ്കമാലി സിഎസ്എ ഹാളിൽ പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഡോ. കെ ജി പൗലോസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. കെ കെ സുലേഖ, ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്കോ, സംസ്ഥാന കമ്മിറ്റി അംഗം രവിത ഹരിദാസ്, സ്വാഗതസംഘം ചെയർമാൻ കെ പി റെജീഷ്, ജനറൽ കൺവീനർ ഷാജി യോഹന്നാൻ എന്നിവർ സംസാരിച്ചു.

പതിനാറ്‌ മേഖലാ കമ്മിറ്റികളുടെ തെയ്യം, നൃത്താവിഷ്കാരം, ഏകാഭിനയം, നാടകം, നാടൻപാട്ട്, കവിതാലാപനം തുടങ്ങിയവ അരങ്ങേറി. 25 പ്രാദേശിക എഴുത്തുകാരെയും കലാപ്രവർത്തകരെയും പുസ്തകം നൽകി ആദരിച്ചു. ചിത്രകാരന്മാരുടെ സംഗമത്തോടെയാണ് സാംസ്കാരികസംഗമം ആരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top