29 March Friday

ജനകീയ വിദ്യാഭ്യാസസമിതി ജാഥകൾ പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023


കൊച്ചി
കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസരംഗത്തെ കമ്പോളവൽക്കരണത്തിനും പാഠപുസ്തകങ്ങളിലെ ചരിത്രനിഷേധത്തിനും എതിരെ ജില്ലാ ജനകീയ വിദ്യാഭ്യാസസമിതി സംഘടിപ്പിക്കുന്ന പ്രാദേശികജാഥകൾ തുടരുന്നു. ശ്രീനി ശ്രീകാലം ക്യാപ്‌റ്റനായ ജാഥ, അയ്യമ്പുഴയിൽ സി മുരുകദാസ് ഉദ്ഘാടനം ചെയ്തു. ജിനേഷ് ജനാർദനൻ അധ്യക്ഷനായി. സമാപനസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. കരിയാട്ടുനിന്ന് ആരംഭിച്ച ഡോ. ഷജില ബീവി ക്യാപ്റ്റനായ ജാഥ, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി ബെന്നി ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസസദസ്സ്‌ ഡോ. അജി സി പണിക്കർ ഉദ്ഘാടനം ചെയ്‌തു. കെ ജെ ഐസക് അധ്യക്ഷനായി.

ഇടപ്പള്ളിയിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അജ്മില ഷാൻ ഉദ്ഘാടനം ചെയ്തു. പി എ നിഷാദ് ബാബു അധ്യക്ഷനായി. പിറവത്ത് കെഎസ്ടിഎ ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു. ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷയായി. തൃക്കാക്കരയിൽ പ്രചാരണജാഥ കെഎസ്ടിഎ ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു ഉദ്‌ഘാടനം ചെയ്തു. എൻജിഒ ക്വാർട്ടേഴ്‌സിൽ നടന്ന സമാപനയോഗം എകെജിസിടി സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുരളി ഉദ്‌ഘാടനം ചെയ്തു. എകെപിസിടിഎ പ്രവർത്തകസമിതി അംഗം കെ എം അനിൽകുമാർ ക്യാപ്റ്റനായ മട്ടാഞ്ചേരി മേഖലാ പ്രചാരണജാഥ കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസസദസ്സ്‌ കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം സിംല കാസിം ഉദ്ഘാടനം ചെയ്തു. എം എ താഹ അധ്യക്ഷനായി.

കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം കെ നിഷ ക്യാപ്റ്റനായ തോപ്പുംപടി ലോക്കൽ പ്രചാരണജാഥ കെ ജെ ആന്റണി ഉദ്ഘാടനം ചെയ്തു. പി എക്സ് ആന്റണി അധ്യക്ഷനായി. വിദ്യാഭ്യാസസദസ്സ്‌ കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. സോണി കെ ഫ്രാൻസിസ് അധ്യക്ഷനായി. പെരുമ്പാവൂരിൽ എകെപിസിടിഎ സംസ്ഥാന സെക്രട്ടറി എ യു അരുൺ ക്യാപ്റ്റനായ പ്രചാരണജാഥ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. എം വി ജോസഫ് അധ്യക്ഷനായി. സമാപന സമ്മേളനം സമിതി ഏരിയ കൺവീനർ എം എ വേണു ഉദ്ഘാടനം ചെയ്തു. കളമശേരിയിൽ കെഎസ്ടിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജോസ്പെറ്റ് ജേക്കബ് ഉദ്ഘാടനം ചെയ്തു. റോക്‌വെല്ലിൽ നടന്ന സമാപനസദസ്സ്‌ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top