25 April Thursday

വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023


വടക്കേക്കര
വാവക്കാട് ധർമശാസ്താക്ഷേത്രത്തിനുസമീപം തറക്കണ്ടത്തിൽ ഷീബയുടെ വീട് തകർന്നു. അപകടം നടന്നപ്പോൾ കാറ്റും മഴയും ഉണ്ടായിരുന്നില്ലെങ്കിലും വെള്ളി രാത്രി മഴപെയ്തിരുന്നു. ശനി രാവിലെ 7.30ന്‌ ഷീബയും മകൻ അമൽദേവും വീട്ടിലുണ്ടായിരുന്നപ്പോഴാണ്‌ വീട്‌ തകർന്നുവീണത്‌.

ഇരുവരും വീട് തകരുന്ന ശബ്ദംകേട്ട്‌ പുറത്തേക്ക് ഓടിയതിനാൽ പരിക്കേറ്റില്ല. 35 വർഷത്തിലേറെ പഴക്കമുള്ള പഴയ ഓടിട്ട വീടാണ്‌ നിലംപൊത്തിയത്. പ്രളയത്തിന് വെള്ളം കയറിയ വീടാണിത്. വെള്ളം ഇറങ്ങിയശേഷം വീട്ടുകാർ തിരിച്ചെത്തി അകത്തുകയറി തറയിൽ ചവിട്ടിയപ്പോൾ താഴ്ന്നുപോയിരുന്നു. അറ്റകുറ്റപ്പണികൾക്ക് അനുവദിച്ച തുക ഉപയോഗിച്ച്‌ താൽക്കാലികമായി ബലപ്പെടുത്തി താമസം തുടർന്നു. വീട്‌ തകർന്നതിനെ തുടർന്ന്‌ വീട്ടുകാർ താൽക്കാലികമായി സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്ക്‌ മാറി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top