18 December Thursday

സുനിത ബായ് സ്മൃതി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023


കളമശേരി
കൊച്ചി സര്‍വകലാശാല ഹിന്ദിവകുപ്പ് അധ്യാപികയായിരുന്ന ഡോ. എല്‍ സുനിത ബായിയുടെ സ്മരണാര്‍ഥം ഭര്‍ത്താവ് അഡ്വ. വി ബാലകൃഷ്ണ ഷേണായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ കുസാറ്റ് ഹിന്ദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. പി ജി ശങ്കരന്‍ യോഗം ഉദ്ഘാടനം ചെയ്തു.

സംസ്‌കൃത സര്‍വകലാശാല ഹിന്ദിവകുപ്പ് മുന്‍ മേധാവി ഡോ. പി രവിക്ക് വിമര്‍ശസാഹിത്യത്തിനുള്ള സുനിത ബായ് ഗ്യാന്‍ പുരസ്‌കാരവും തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പി ആര്‍ ഹരീന്ദ്രശര്‍മയ്ക്ക് കൊങ്കണി സാഹിത്യത്തിനുള്ള സുനിത ബായ് ധിഷണ പുരസ്‌കാരവും ലഭിച്ചു. നിവ്യ ആന്റണി, പൂജ കെ പിള്ള എന്നിവര്‍ കുസാറ്റിലെ ഹിന്ദിവകുപ്പില്‍ മികച്ച വിജയം നേടിയ പിജി വിദ്യാര്‍ഥികള്‍ക്കുള്ള മേധാ പുരസ്‌കാരം ഏറ്റുവാങ്ങി.
ഹിന്ദി ഡിപ്പാര്‍ട്‌മെന്റ് എമെരിറ്റസ് പ്രൊഫസര്‍ ഡോ. ആര്‍ ശശിധരന്‍, ഹിന്ദിവകുപ്പ് മേധാവി ഡോ. കെ അജിത, യുവജനക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. പി കെ ബേബി, അഡ്വ. വി ബാലകൃഷ്ണ ഷേണായി, അലുമ്‌നി അസോസിയേഷന്‍ ഹിന്ദിവകുപ്പ് സെക്രട്ടറി കെ കെ രാമചന്ദ്രന്‍, ഡോ. പി പ്രണീത എന്നിവര്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top