18 April Thursday

ജനകീയ പ്രതിഷേധം ജ്വലിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023


കൊച്ചി
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഐ എം പാലാരിവട്ടം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയപ്രതിഷേധം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഏരിയ കമ്മിറ്റി അംഗം എൻ വി മഹേഷ് അധ്യക്ഷനായി. കടവന്ത്രയിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അഗം എസ് കൃഷ്ണമൂർത്തി അധ്യക്ഷനായി.
ഇടപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ വി അനിൽകുമാർ അധ്യക്ഷനായി.
തോപ്പുംപടി പ്യാരി ജങ്ഷനിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ പി പ്രതാപൻ അധ്യക്ഷനായി.

ചെറുവട്ടൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സഹിർ കോട്ടപ്പറമ്പിൽ അധ്യക്ഷനായി.
പൂണിത്തുറയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. എ ബി സാബു അധ്യക്ഷനായി.മട്ടാഞ്ചേരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി എം ഇസ്മുദ്ദീൻ അധ്യക്ഷനായി.  കവളങ്ങാട് കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജോയി പി മാത്യു അധ്യക്ഷനായി.

നെല്ലിക്കുഴി നോർത്തിൽ  ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം റഷീദ സലീം അധ്യക്ഷയായി. ആലുവയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പി പത്രോസ്  ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പോൾ വർഗീസ്  അധ്യക്ഷനായി. എടത്തല വെസ്‌റ്റിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സുധീർ മീന്ത്രയ്ക്കൽ അധ്യക്ഷനായി. തിരുവാണിയൂരിൽ ജില്ലാ കമ്മിറ്റി അംഗം കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ഐ വി ഷാജി അധ്യക്ഷനായി. മരട് വെസ്റ്റിൽ ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ ജെ സജീഷ് കുമാർ അധ്യക്ഷനായി.

എരൂർ സൗത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ  ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ബി എസ് നന്ദനൻ അധ്യക്ഷനായി. തിരുവാങ്കുളത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സി എ ബെന്നി അധ്യക്ഷനായി.കോലഞ്ചേരിയിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടി വി പീറ്റർ അധ്യക്ഷനായി. വെണ്ണിക്കുളത്ത് ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എൻ എസ് സജീവൻ അധ്യക്ഷനായി.എടവനക്കാട് ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ഇ വി സുധീഷ് അധ്യക്ഷനായി.

നായരമ്പലത്ത് ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം പി ശ്യാംകുമാർ അധ്യക്ഷനായി.
ഒക്കലിൽ ജില്ലാ കമ്മിറ്റി അംഗം കെ തുളസി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് അംഗം അജിത ചന്ദ്രൻ അധ്യക്ഷയായി. വെങ്ങോലയിൽ ജില്ലാ കമ്മിറ്റി അംഗം കെ എം റിയാദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടി വി എൽദോസ് അധ്യക്ഷനായി. ഓടക്കാലിയിൽ ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ഇ എം പൗലോസ് അധ്യക്ഷനായി.

ചെങ്ങമനാട് ജില്ലാ കമ്മിറ്റി അംഗം കെ എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഇ എം സലിം അധ്യക്ഷനായി.കുമ്പളത്ത്‌ ജില്ലാ കമ്മിറ്റി അംഗം എം കെ ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി എസ് ഹരിദാസ് അധ്യക്ഷനായി. കുമ്പളങ്ങി  സൗത്തിൽ  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ ടി സുനിൽ അധ്യക്ഷനായി.ഇലഞ്ഞിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ എൻ സദാനന്ദൻ അധ്യക്ഷനായി.

പാമ്പാക്കുടയിൽ ജില്ലാ കമ്മിറ്റി അംഗം സി കെ വർഗീസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സി ടി ഉലഹന്നാൻ അധ്യക്ഷനായി. കൂത്താട്ടുകുളത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് അധ്യക്ഷനായി.
മണീടിൽ ഏരിയ കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബിജു സൈമൺ അധ്യക്ഷനായി.കുന്നുകരയിൽ ജില്ലാ കമ്മിറ്റി അംഗം കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി എൻ സത്യനാഥ് അധ്യക്ഷനായി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top