24 April Wednesday

‘വലിച്ചെറിയൽമുക്ത കേരളം’ 
ക്യാമ്പയിൻ ജില്ലാ ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023


കരുമാല്ലൂർ
രണ്ടാം നവകേരളം കർമപദ്ധതിയുടെ ഭാഗമായുള്ള ‘വലിച്ചെറിയൽമുക്ത കേരളം' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. കരുമാല്ലൂർ പഞ്ചായത്തിലെ മാഞ്ഞാലിച്ചുവട് കവലയിൽ മന്ത്രി പി രാജീവ് ജില്ലാ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീലത ലാലു അധ്യക്ഷയായി.
പൊതുശുചിത്വത്തിന്‌ പ്രാധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ പൊതുഇട മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റണം. ‘ശുചിത്വത്തിനൊപ്പം കളമശേരി മണ്ഡലം ക്യാമ്പയിൻ’ ഇതിന്റെ ഭാഗമായാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവകേരളം കർമപദ്ധതി ജില്ലാ കോ–-ഓർഡിനേറ്റർ എസ് രഞ്ജിനി, ജില്ലാപഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, എസ്എൻ ജിസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് വളന്റിയർമാർ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top