26 April Friday

പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ 
മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023


കോലഞ്ചേരി
മഴുവന്നൂർ പഞ്ചായത്ത് ഭരണസ്തംഭനത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് ബഹുജനമാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി സി കെ വർഗീസ് ഉദ്ഘാടനം ചെയ്തു.  എം പി വർഗീസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുൺകുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, ലോക്കൽ സെക്രട്ടറിമാരായ വി കെ അജിതൻ, കെ എച്ച് സുരേഷ് എന്നിവർ സംസാരിച്ചു.

വികസനപദ്ധതികൾക്കായി കോടിക്കണക്കിന് രൂപയാണ് ട്വന്റി- 20 അധികാരത്തിൽ വന്നശേഷം നഷ്ടപ്പെടുത്തിയത്. 2020–-21 വർഷം മൂന്നുകോടി രൂപ പാഴായി. 2021-–-22 വർഷത്തെ പദ്ധതികൾ പൂർത്തിയാക്കാൻ രണ്ടുമാസം ബാക്കിനിൽക്കെ 16.25 ശതമാനംമാത്രമാണ് വിനിയോഗിച്ചത്‌. പഞ്ചായത്തിനെ വികസനമുരടിപ്പിലേക്ക് നയിക്കുന്ന ഭരണസമിതിയും പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ സാബു എം ജേക്കബും രാജിവയ്‌ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top