29 March Friday

കെ കെ ശിവന്റെ സ്വപ്‌നപദ്ധതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

മുണ്ടംവേലിയിലെ ഭവനസമുച്ചയ നിർമാണം വിലയിരുത്തുന്ന കെ കെ ശിവൻ (ഫയൽ ചിത്രം)


കൊച്ചി
അഡ്വ. എം അനിൽകുമാർ കൊച്ചി നഗരസഭാ മേയറായി ചുമതലയേറ്റയുടൻ രണ്ട്‌ പ്രധാന ഭവനപദ്ധതികളുടെ പൂർത്തീകരണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചാണ്‌ പറഞ്ഞത്‌. അതിൽ ഒന്നാമത്തേത്‌ പി ആൻഡ്‌ ടി കോളനിവാസികൾക്കായുള്ള ജിസിഡിഎ ഭൂമിയിലെ ഭവനസമുച്ചയമാണ്‌. രണ്ടാമത്തേത്‌ തുരുത്തി കോളനി ബഹുകുടുംബ പദ്ധതിയും. നഗരത്തിലെ ഭവനരഹിതർക്കും ചേരിനിവാസികൾക്കുമായി ആവിഷ്‌കരിച്ച രണ്ട്‌ ഭവനപദ്ധതികളിലും 10 വർഷം നഗരം ഭരിച്ച യുഡിഎഫ്‌ കൗൺസിലിന്റെ പങ്ക്‌ പൂജ്യം.

മേയറായി ചുമതലയേറ്റ അനിൽകുമാർ ആദ്യം സന്ദർശിച്ചതും ഈ ഭവനസമുച്ചയ നിർമാണസൈറ്റുകൾ തന്നെ. പിന്നീട്‌ തദ്ദേശമന്ത്രി എം വി ഗോവിന്ദനുമൊത്ത്‌ സൈറ്റിലെത്തി പദ്ധതിപ്രവർത്തനം വിലയിരുത്തി. തുടർ സഹായങ്ങൾ ഉറപ്പാക്കി. മേയറോളംതന്നെ മുണ്ടംവേലി പദ്ധതിയിൽ അതീവ താൽപ്പര്യം കാണിച്ചിരുന്ന ഒരാൾ അന്തരിച്ച, കൗൺസിലർ കെ കെ ശിവനാണ്‌. തന്റെ ഡിവിഷനിലെ പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ കോളനിവാസികളുമായി അടുത്തബന്ധം പുലർത്തിയിരുന്ന കെ കെ ശിവൻ അടിക്കടി മുണ്ടംവേലിയിലെത്തി നിർമാണപ്രവർത്തനങ്ങൾ പരിശോധിച്ചിരുന്നു. നാലുമാസം മാത്രമാണ്‌ അദ്ദേഹം കൗൺസിൽ അംഗമായി തുടർന്നത്‌. അതിനിടെ ചേർന്ന എല്ലാ കൗൺസിലിലും കോളനി പുനരധിവാസപ്രശ്‌നം ശിവൻ ഉന്നയിച്ചു. അവിടെ ജീവിക്കുന്നവരുടെ ദുരിതം പച്ചയായി വിവരിച്ചു. പുനരധിവാസ പദ്ധതിയിൽ മേയർ കാണിക്കുന്ന താൽപ്പര്യം പ്രത്യേകം എടുത്തുപറഞ്ഞു.  അതിന്റെ പേരിൽ അനിൽകുമാറിനെ പാവങ്ങളുടെ മേയർ എന്നും ശിവൻ വിശേഷിപ്പിച്ചു. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളോടെ പി ആൻഡ്‌ ടി കോളനിവാസികൾ പുതിയ വാസസ്ഥലത്തേക്ക്‌ മാറുന്ന നാൾ കെ കെ ശിവന്റെ സ്വപ്‌നമായിരുന്നു. അതിനായുള്ള അശ്രാന്തപരിശ്രമത്തിലുമായിരുന്നു അവസാനനാൾ
വരെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top