29 March Friday

പൊരുതുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

സംയുക്‌ത കർഷകസമിതി ഐക്യദാർഢ്യധർണ എറണാകുളം മേനക ജങ്‌ഷനിൽ എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി
ഡൽഹിയിലെ കർഷകസമരം ഒരുവർഷം പിന്നിടുന്നതിന്റെ ഭാഗമായി സംയുക്‌ത കർഷകസമിതി ഏരിയ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യധർണ നടത്തി. കെഎസ്‌കെടിയു ജില്ലയിലെ 171 കേന്ദ്രങ്ങളിൽ ജനകീയ പ്രമേയം അവതരിപ്പിച്ചു.  അഭിവാദ്യമർപ്പിച്ച്‌ സിഐടിയു പ്രവർത്തകർ പ്രകടനം നടത്തി.
വൈദ്യുതി ബിൽ പിൻവലിക്കുക, മിനിമം താങ്ങുവില നിയമപരമായി അംഗീകരിക്കുക, സമരത്തിൽ രക്‌തസാക്ഷികളായ കർഷകരുടെ കുടുംബത്തിന്‌ ധനസഹായം നൽകുക, ലഖിംപുരിൽ കർഷകരെ കൂട്ടക്കൊല ചെയ്‌ത കേസിൽ കേന്ദ്രമന്ത്രിയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌  ഐക്യദാർഢ്യധർണ നടത്തിയത്‌. പള്ളുരുത്തിയിൽ പി വി തോമസ്‌, തൃപ്പൂണിത്തുറയിൽ പി കെ സോമൻ, കൊച്ചിയിൽ എ ജെ ഇഗ്‌നേഷ്യസ്‌, എറണാകുളം മേനക ജങ്‌ഷനിൽ എം സി സുരേന്ദ്രൻ, തൃക്കാക്കരയിൽ കെ എൻ രാധാകൃഷ്‌ണൻ, പെരുമ്പാവൂരിൽ ആർ അനിൽകുമാർ, കവളങ്ങാട്‌ മിനി ഗോപി, കോതമംഗലത്ത്‌ കെ എൻ ജയപ്രകാശ്‌, മൂവാറ്റുപുഴയിൽ കെ തുളസി, ആലുവയിൽ കെ എ അജേഷ്‌, അങ്കമാലിയിൽ എം ജി രാമകൃഷ്‌ണൻ, പറവൂരിൽ കെ വി ഏലിയാസ്‌, കൂത്താട്ടുകുളത്ത്‌ വി ജി സുധികുമാർ, കോലഞ്ചേരിയിൽ ജീമോൻ കുര്യൻ, കളമശേരിയിൽ എം കെ ബാബു, വൈപ്പിനിൽ കെ കെ അഷ്‌റഫ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. 

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുക എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ 171 കേന്ദ്രങ്ങളിലാണ്‌ കെഎസ്‌കെടിയു ജനകീയ പ്രമേയം അവതരിപ്പിച്ചത്‌.
കർഷകസമരത്തിൽ രക്തസാക്ഷികളായവരുടെ  സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം  അനുശോചനം രേഖപ്പെടുത്തിയാണ് യോഗങ്ങൾ തുടങ്ങിയത്. ഉദ്ഘാടന പ്രസംഗത്തിനുശേഷം ജനകീയ പ്രമേയം അവതരിപ്പിച്ചു. തുടർന്ന്, പ്രധാനമന്ത്രിക്ക് പ്രമേയം  ഇ മെയിൽവഴി അയച്ചു.

സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ കിഴക്കമ്പലത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം എം പി പത്രോസ് അങ്കമാലി വേങ്ങൂരിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എം ശശി ഗാന്ധിനഗറിലും സി കെ വർഗീസ് തിരുവാണിയൂരും സോമ പുരുഷോത്തമൻ  കടവൂരിലും ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി എൻ മോഹനൻ മൂവാറ്റുപുഴയിലും കെ ഇന്ദിര കരുമാല്ലൂരും ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ടി ഐ ശശി മൂക്കന്നൂരും  കെ പി അശോകൻ കുറുപ്പംപടിയിലും പി കെ സുബ്രഹ്‌മണ്യൻ തിരുവാങ്കുളത്തും എൻ എസ് സജീവൻ കുന്നത്തുനാട്ടിലും ജില്ലാ എക്സിക്യൂട്ടീവ്‌ അംഗങ്ങളായ പി എം മനാഫ് കളമശേരിയിലും ഇ എം സലിം ചൂർണിക്കരയിലും ജിഷ ശ്യാം കാലടി മറ്റൂരും ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ തൃപ്പൂണിത്തുറയിൽ ഐക്യദാർഢ്യ പ്രകടനത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top