കൊച്ചി
കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ചെറുധാന്യ സന്ദേശയാത്ര സിവിൽ സ്റ്റേഷൻ അങ്കണത്തിൽ കലക്ടർ എൻ എസ് കെ ഉമേഷ് ഉദ്‌ഘാടനം ചെയ്‌തു. ചെറുധാന്യങ്ങളുടെ ഉൽപ്പാദനവും വിപണനവും ഉയർത്തുകയാണ് യാത്രയുടെ ലക്ഷ്യം.
ചാമ, കമ്പം, വരഗ്, പനിവരഗ്, മക്കാചോളം, കുതിരവാലി, അരിചോളം എന്നീ ചെറുധാന്യങ്ങളുടെ പ്രദർശനം, പോഷകാഹാരമേള, ജൈവവൈവിധ്യ വിത്തുകളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഉൽപ്പാദിപ്പിച്ച ചെറുധാന്യങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. പൊതുസമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി എം റജീന അധ്യക്ഷയായി. ഡോ. ടോമി തോമസ് ക്ലാസെടുത്തു.
കുട്ടമ്പുഴ തലവച്ചപാറ ആദിവാസിസംഘം മുതുവാൻ കൂത്ത് നൃത്തം അവതരിപ്പിച്ചു. അസിസ്‌റ്റന്റ് ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർമാരായ അമ്പിളി തങ്കപ്പൻ, കെ സി അനുമോൾ, കെ ആർ രജിത, എം ഡി സന്തോഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..