കോതമംഗലം
നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് മിഷനിൽ നിർമിക്കുന്ന രണ്ട് കെട്ടിടസമുച്ചയങ്ങളുടെ തറക്കല്ലിടൽ ഒക്ടോബർ എട്ടിന് വ്യവസായമന്ത്രി പി രാജീവ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. രണ്ട് ബ്ലോക്കുകളിലായി മൂന്ന് നിലകളിലായാണ് ഫ്ലാറ്റ് നിർമിക്കുന്നത്. നെല്ലിക്കുഴി സ്വദേശി സമീർ പൂക്കുഴി നെല്ലിക്കുഴി പഞ്ചായത്തിലെ 16–--ാം വാർഡിൽ ചെറുവട്ടൂർ ആശാൻപടിയിൽ സൗജന്യമായി നൽകിയ 43 സെന്റിലാണ് കെട്ടിടസമുച്ചയം നിർമിക്കുന്നത്.
ആദ്യ ബ്ലോക്കിൽ 24 ഫ്ലാറ്റുകൾ സർക്കാർ നിർമിക്കും. ഇതിനായി 3.79 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാമത്തെ ബ്ലോക്കിൽ 18 ഫ്ലാറ്റുകളാണ് നിർമിക്കുന്നത്. ഫ്ലാറ്റിലേക്കുള്ള അടിസ്ഥാന റോഡ്, ഇലക്ട്രിസിറ്റി, വാട്ടർ കണക്‌ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നെല്ലിക്കുഴി പഞ്ചായത്ത് ഒരുക്കി നൽകും. നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് എംഎൽഎ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..