പറവൂർ
"തോമാശ്ലീഹായുടെ കാൽപ്പാദങ്ങളിൽ' ധ്യാനപരിപാടിയുടെ ഭാഗമായി പോളണ്ടിൽനിന്ന് 35 അംഗ തീർഥാടകസംഘം കേരളത്തിലെ വിവിധ പള്ളികൾ സന്ദർശിച്ചു. മൈലാപ്പൂർ, അഴീക്കോട്, കോട്ടയ്ക്കാവ് ഫൊറോന പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച സംഘം പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെത്തി കുർബാനയിൽ പങ്കെടുത്തു.
വികാരി വർഗീസ് പൈനാടത്ത്, ഫാ. ജോസ് മാണിപറമ്പിൽ എന്നിവർക്കൊപ്പം ഫാ. സ്വാകറ്റ്, ഫാ. ആദം, ഫാ. റഫാവ്, ഫാ. കഷിമിയേഷ് എന്നിവര്‍ കാർമികത്വം വഹിച്ചു. പള്ളി സെക്രട്ടറി നിബു കുര്യൻ, സഹവികാരി എബ്രാഹം ചെമ്പേത്തുകുടി എന്നിവർ സംഘാംഗങ്ങളെ സ്വീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..