അങ്കമാലി
നഗരസഭയിൽ ചമ്പന്നൂർ വാർഡ് 28ൽ 100 ഏക്കർ തരിശുപാടശേഖരം കുട്ടനാടൻ രീതിയിൽ കൃഷി ചെയ്യാൻ ധാരണയായി. നഗരസഭാ ചെയർമാൻ മാത്യു തോമസ്, വൈസ് ചെയർപേഴ്സൺ റീത്ത പോൾ, വികസന സ്ഥിരംസമിതി അധ്യക്ഷൻ ബാസ്റ്റിൻ ഡി പാറയ്ക്കൽ, പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ്, കൗൺസിലർമാരായ ഷൈനി മാർട്ടിൻ, സന്ദീപ് ശങ്കർ, കൃഷി ഓഫീസർ ഓമനക്കുട്ടൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ ടോമി എന്നിവർ പാടശേഖരത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു. ചമ്പന്നൂർ പാടശേഖരസമിതി പ്രസിഡന്റ് പോൾ ഡേവിസ്, സെക്രട്ടറി ജെബിൻ ജേക്കബ്, ട്രഷറർ പിൻഷോ പൗലോസ്, മുൻ നഗരസഭാ ചെയർമാൻ സി കെ വർഗീസ്, കുട്ടനാടൻ മോഡൽ കൃഷി നടത്തിപ്പുകാരൻ ജയകുമാർ എന്നിവരും ജനപ്രതിനിധികളോടൊപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..