18 December Thursday

സ്ലാബിനിടയിൽ കാൽ കുടുങ്ങിയ 
തൊഴിലുറപ്പ് തൊഴിലാളിയെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023


പെരുമ്പാവൂർ
കാനയുടെ സ്ലാബിനിടയിൽ കാൽ കുടുങ്ങിയ തൊഴിലുറപ്പ്‌ തൊഴിലാളിയെ അഗ്നി രക്ഷാസേന രക്ഷിച്ചു. കാഞ്ഞിരക്കാട് പള്ളിപ്പടി രണ്ടാംവാർഡിലെ പുത്തൻപുരയ്ക്കൽ ലൈല നാസറിന്റെ (56) കാലാണ് സ്ലാബിനിടയിൽ കുടുങ്ങിയത്. ചൊവ്വ പകൽ 11ന് കാഞ്ഞിരക്കാട് ഓൾഡ് വല്ലം റോഡിലെ പഴയ പാലത്തിനുസമീപമാണ് അപകടം. റോഡരികിലെ പുല്ല്‌ മാറ്റുന്നതിനിടയിൽ സ്ലാബുകൾ തമ്മിലുള്ള വിടവിലേക്ക് വഴുതിവീഴുകയായിരുന്നു. കാൽ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെറിയ പരിക്കേറ്റു. അഗ്നി രക്ഷാസേനാംഗങ്ങൾ കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച്‌ സ്ലാബ് മുറിച്ച് കാൽ പുറത്തെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top