19 April Friday

ദേശാഭിമാനിക്ക്‌ ഒരുലക്ഷം 
വാർഷിക വരിക്കാരെ ചേർക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

നടൻ ശേഖറിൽനിന്ന് ദേശാഭിമാനി വരിസംഖ്യ സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ ഏറ്റുവാങ്ങുന്നു


കൊച്ചി
ദേശാഭിമാനി പത്രം 80–-ാംവാർഷികത്തിൽ കൂടുതൽ വായനക്കാരിലേക്ക്‌ എത്തിക്കാനുള്ള പ്രചാരണപ്രവർത്തനങ്ങൾക്ക്‌ പുതുവേഗം. ജില്ലയിൽ ഒരുലക്ഷം വാർഷിക വരിക്കാരെ ചേർക്കാനുള്ള പ്രവർത്തനങ്ങളാണ്‌ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്നേറുന്നത്‌. 

ഒരു ബ്രാഞ്ചിൽ മുപ്പതിലധികം വാർഷിക വരിക്കാർ എന്ന തോതിൽ ജില്ലയിലെ 3230 ബ്രാഞ്ചുകളിലും ദേശാഭിമാനിക്ക്‌ വാർഷിക വരിക്കാരെ ചേർക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. 23ന്‌ അഴീക്കോടൻദിനത്തിൽ ഏരിയതലത്തിൽ ആരംഭിച്ച മാധ്യമസെമിനാറുകൾ മുപ്പതിനകം പൂർത്തിയാക്കും.

ഒക്ടോബർ ഒന്നുമുതൽ 10 വരെ വാർഷിക വരിക്കാരെ ചേർക്കുന്ന പ്രവർത്തനം നടത്തും. വീടുകളിലും സ്ഥാപനങ്ങളിലും എത്തി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങും. 12, 13 തീയതികളിൽ ഏരിയതലത്തിൽ വാർഷിക വരിസംഖ്യയും വരിക്കാരുടെ ലിസ്‌റ്റും ഏറ്റുവാങ്ങും. ഒക്ടോബർ 20ന്‌ സി എച്ച്‌ കണാരൻ ദിനത്തോടെ പത്രപ്രചാരണപ്രവർത്തനം പൂർത്തിയാക്കുമെന്നും സി എൻ മോഹനൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top