24 April Wednesday

സൈക്കിൾ റാലിയുമായി യുവത

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


കൊച്ചി
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോർഡ് ലഹരിവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ആലുവ മെട്രോ സ്റ്റേഷനുസമീപം യുവജന ക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ എസ് സതീഷ് ഫ്ലാഗ്ഓഫ്‌ ചെയ്തു. കാക്കനാട് സിവിൽ സ്റ്റേഷനിൽ സമാപിച്ചു.

യുവജന ക്ഷേമ ബോർഡിന്റെ സന്നദ്ധസേനയായ ടീം കേരളയുടെ അംഗങ്ങളും വിവിധ ക്ലബ്ബുകളിൽനിന്നുള്ളവരും റാലിയിൽ പ്ലക്കാർഡുകളുമായി അണിനിരന്നു. ടീം കേരള സംസ്ഥാന കോ–-ഓർഡിനേറ്റർ പി എം സാജൻ, യൂത്ത് കോ–-ഓർഡിനേറ്റർമാരായ എൻ എസ് സൂരജ്, ജിതിൻ തോമസ്, ജില്ലാ ക്യാപ്റ്റൻ എ കെ അരവിന്ദ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top