19 April Friday

പൊക്കാളിക്കൃഷിയിറക്കി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


വരാപ്പുഴ
"വീണ്ടെടുക്കാം കൃഷിയിടങ്ങൾ, യുവത കൃഷിയിലേക്ക്'  മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് കമ്മിറ്റി വരാപ്പുഴയിൽ പൊക്കാളിപ്പാടത്ത് കൃഷിയിറക്കി. വരാപ്പുഴയിലെ കോൺഗ്രസ് ഭരണസമിതിയും മണ്ഡലം എംഎൽഎയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശനും പൊക്കാളിക്കൃഷി സംരക്ഷണത്തിന് ഒന്നും ചെയ്യാത്തതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. കൃഷിയുടെ ബ്ലോക്കുതല ഉദ്ഘാടനം സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർ​ഗീസ് വരാപ്പുഴ ദേവസ്വം പാടത്ത് നിർവഹിച്ചു.

ബ്ലോക്ക് ട്രഷറർ റഫീഖ് ബക്കർ അധ്യക്ഷനായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം കെ ജെ തോമസ്, ബ്ലോക്ക് സെക്രട്ടറി അമൽ ജോസ്, ബ്ലോക്ക് സെക്രട്ടറിയറ്റ് അംഗങ്ങള്‍ വസീം അക്രം, പി എസ് സജേഷ്, അഖില അശോകൻ, മേഖലാ പ്രസിഡന്റ് എം പി വിപിൻ എന്നിവർ സംസാരിച്ചു. വരുംദിവസങ്ങളിൽ പച്ചക്കറിക്കൃഷിയും മീൻകൃഷിയും വ്യാപിപ്പിക്കുമെന്ന് ബ്ലോക്ക് സെക്രട്ടറി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top