19 April Friday

മൂക്കന്നൂര്‍ വലിച്ചെറിയൽമുക്ത പഞ്ചായത്തായി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023


അങ്കമാലി           
മൂക്കന്നൂർ പഞ്ചായത്തിനെ ക്ലീ‍ൻ മൂക്കന്നൂർ പദ്ധതിപ്രകാരം -സമ്പൂർണ ശുചിത്വ വലിച്ചെറിയൽമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡ​ന്റ് ബിജു പാലാട്ടി പ്രഖ്യാപനം നടത്തി. മൂക്കന്നൂ‍ർ പഞ്ചായത്തിലെ മുഴുവൻ റോഡുകളും പൊതുസ്ഥലങ്ങളും പൊതുസ്ഥാപനങ്ങളും ശുചീകരിച്ചു. പഞ്ചായത്തിൽ ബോധവൽക്കരണം, പ്രചാരണപരിപാടി, ക്ലീനിങ് ക്യാമ്പയിനുകള്‍ എന്നിവ സംഘടിപ്പിച്ചു. പഞ്ചായത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകും.

ജൈവമാലിന്യം നിർമാർജനം നടത്തുന്നതിന് എല്ലാ വീടുകളിലേക്കും ബയോ ബി‍ൻ, ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് മുഖേന വിതരണം ചെയ്യും. യോഗത്തിൽ വൈസ് പ്രസിഡന്റ് ജയ രാധാകൃഷ്ണ‍ൻ അധ്യക്ഷയായി. സ്ഥിരംസമിതി ചെയർപേഴ്സൺ ജസ്റ്റി ദേവസിക്കുട്ടി, മെമ്പർമാരായ കെ വി ബിബിഷ്, ജോഫിന ഷാന്റോ, സി എ രാഘവൻ, ഫെഡറൽ ബാങ്ക് എഡ്യുക്കേഷണ‍ൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാ‍ൻ, കെ ജെ സെബാസ്റ്റ്യ‍ൻ, സിഡിഎസ് ചെയർപേഴ്സൺ ലിസി ജയിംസ്, സെക്രട്ടറി കെ യു സുനിൽകുമാ‍ർ, അസിസ്റ്റന്റ് സെക്രട്ടറി എം എം തൻസീല, വിഇഒമാരായ ഷിനോ തോമസ്, അശ്വതി നന്ദനൻ, ഹരിതകേരളം മിഷൻ‍ റിസോഴ്സ് പേഴ്‌സ‍ൺ ശാലിനി, കില റിസോഴ്സ് പേഴ്സൺ പി കെ വർഗീസ് എന്നിവര്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top