26 April Friday

ലോകധർമി വാർഷികവും 
ലോക നാടകദിനാചരണവും നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


വൈപ്പിൻ
ലോകധർമിയുടെ 26–-ാംവാർഷികവും ലോക നാടകദിനാചരണവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നായരമ്പലം ലോകധർമി ആസ്ഥാനത്തുനടന്ന ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ലോകധർമിയുടെ നവീകരിച്ച വെബ്സൈറ്റ്‌ എംഎൽഎ പ്രകാശിപ്പിച്ചു. ഡോ. ചന്ദ്രദാസൻ രചിച്ച ‘രംഗാവതരണത്തിന്റെ രസതന്ത്രം’ പുസ്തകം മധുപാലിനുനൽകി പ്രൊഫ. എം കെ സാനു പ്രകാശിപ്പിച്ചു.

സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. നാടകകൃത്ത്‌ ടി എം എബ്രഹാം നാടകദിന സന്ദേശം നൽകി. ചന്ദ്രദാസന്റെ പുസ്തകം സജിത മഠത്തിൽ പരിചയപ്പെടുത്തി. സ്കൂൾ ഓഫ് ഡ്രാമ അധ്യാപകൻ വിനോദ് വി നാരായണൻ, ഡോ. ഇ പി രാജഗോപാലൻ എന്നിവർ സംസാരിച്ചു.  കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയ കലാമണ്ഡലം പ്രഭാകരൻ, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പട്ടണം റഷീദ്, നാടകത്തിൽ ഡോക്ടറേറ്റ്‌ നേടിയ സജിത മഠത്തിൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.

ലോകധർമി സെക്രട്ടറി ഷാജി ജോസഫ് സ്വാഗതവും ഡയറക്ടർ സിനി ഷാജി നന്ദിയും പറഞ്ഞു. തുടർന്ന് ചന്ദ്രദാസൻ രചിച്ച് ലോകധർമി മഴവിൽ തിയറ്റർ അവതരിപ്പിച്ച ‘ദി ബോട്ട് ബോയ്’ നാടകവും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top