20 April Saturday

മാലിന്യനിർമാർജന ശിൽപ്പശാല നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


പള്ളുരുത്തി
കൊച്ചി നഗരസഭ 13–--ാം ഡിവിഷൻ മാലിന്യനിർമാർജന ശിൽപ്പശാല നടത്തി. മാലിന്യ സംസ്കരണ കലണ്ടർ നാടക ആചാര്യൻ കലാരത്ന കെ എം ധർമൻ  പ്രകാശിപ്പിച്ചു. പള്ളുരുത്തി കൊത്തലങ്കോയിൽ നടന്ന ചടങ്ങിൽ കൊച്ചി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത് അധ്യക്ഷനായി. ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ ക്ലാസെടുത്തു.

ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ എം ആർ അഭിലാഷ്, പി കെ ബാബു, കെ ആർ രമേശൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷൻ, വിവിധ രാഷ്ട്രീയ- സാമുദായിക സംഘടനാ ഭാരവാഹികൾ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. മാലിന്യനിർമാർജനത്തിന്റെ ഭാഗമായി പ്രാദേശിക യോഗങ്ങളും ബോധവൽക്കരണവും നടത്താനും വിവിധ കേന്ദ്രങ്ങളിൽ ബയോബിന്നുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top