19 April Friday

തെരഞ്ഞെടുപ്പിന്‌ ജില്ല സജ്ജം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


കൊച്ചി
കോവിഡ് പ്രതിസന്ധികൾക്കിടയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. 14 നിയമസഭാ മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവയ്‌ക്കാൻ‌ ഇരുമുന്നണികളും തയ്യാറെടുക്കുന്നു‌. തെരഞ്ഞെടുപ്പ്‌ ഒരുക്കത്തിനുള്ള ജില്ല, മണ്ഡലതല യോഗങ്ങളും ആരംഭിച്ചു. എൽഡിഎഫിന്റെ വികസനമുന്നേറ്റ ജാഥയും യുഡിഎഫ്‌ ജാഥയും ജില്ലയിൽ പര്യടനം പൂർത്തിയാക്കിയശേഷമാണ്‌ മുന്നണികൾ യോഗങ്ങളിലേക്കു
കടന്നത്‌.

കർശന കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ്‌ നടപടികൾ. പോളിങ്‌ ഉദ്യോഗസ്ഥരുടെ വാക്സിനേഷൻ മാർച്ച് ഒന്നുമുതൽ മൂന്നുവരെ നടക്കും. വോട്ടർമാരിൽ 80 വയസ്സ്‌ പൂർത്തിയായവർ, ഭിന്നശേഷിയുള്ളവർ, കോവിഡ് ബാധിതർ എന്നിവർക്ക്‌ പോസ്റ്റൽ ബാലറ്റ് നൽകും. തദ്ദേശ തെരഞ്ഞെടുപ്പിൽനിന്ന്‌ വ്യത്യസ്തമായി സഞ്ചരിക്കുന്ന പോളിങ്‌ സ്റ്റേഷൻ മാതൃകയിലായിരിക്കും ഇത്‌.

ജോർജ്‌ ഇടപ്പരത്തി
(എൽഡിഎഫ്‌ ജില്ലാ കൺവീനർ)

വികസന മുന്നേറ്റ ജാഥയുടെ ആവേശം ഉൾക്കൊണ്ട്‌ ഊർജസ്വലമായ പ്രവർത്തനം ജില്ലയിൽ സംഘടിപ്പിക്കും. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക്‌ എത്തിക്കും. ജില്ലാ, മണ്ഡലതല ആദ്യഘട്ട യോഗങ്ങൾ പൂർത്തിയാക്കി. കോവിഡ്‌ മുൻകരുതലുകൾ പാലിച്ച്‌  വിപുലമായ പ്രവർത്തനമാണ്‌ എൽഡിഎഫ്‌ താഴെത്തട്ടിൽവരെ നടത്തുന്നത്‌.

ഡൊമിനിക്‌ പ്രസന്റേഷൻ
(യുഡിഎഫ്‌ ജില്ലാ ചെയർമാൻ)

തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി യുഡിഎഫ്‌ ബ്ലോക്ക്‌, മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന പൂർത്തിയാക്കി. അടുത്തദിവസങ്ങളിലായി ബൂത്ത്‌ പ്രസിഡന്റുമാരുടെ യോഗം ചേരും. തദ്ദേശതെരഞ്ഞെടുപ്പിന്റെ മാതൃകയിൽ നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റക്കെട്ടായി പ്രവർത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top