പിറവം
പിറവത്ത് ചാമ്പ്യൻസ് ബോട്ട് ലീഗ് പരമ്പരയിലെ നാലാംമത്സരത്തിൽ പോരാടാൻ കുട്ടനാടിന്റെ ജലരാജാക്കന്മാരും പ്രാദേശിക വള്ളംകളിക്കുള്ള ഇരുട്ടുകുത്തി വള്ളങ്ങളും പിറവത്ത് എത്തിത്തുടങ്ങി. ശനി പകൽ 1.30 മുതലാണ് മത്സരങ്ങൾ. മത്സരം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. ചുണ്ടൻവള്ളങ്ങൾ ബോട്ടിൽ കെട്ടിവലിച്ചാണ് വൈക്കംവഴി മൂവാറ്റുപുഴയാറിൽ പിറവം ഭാഗത്തെ വിവിധ കടവുകളിൽ എത്തിച്ചത്.
നെഹ്റു ട്രോഫി ജേതാവ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ഫൈനൽ മത്സരാർഥികളായിരുന്ന ചമ്പക്കുളം, നടുഭാഗം, മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ എന്നിവയ്ക്കൊപ്പം കാരിച്ചാൽ, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെൻത്, നിരണം, പായിപ്പാടൻ എന്നിവയും പിറവം പുഴയിൽ തുഴയെറിയും. ഇ എം എസ്, കെ കരുണാകരൻ, ടി എം ജേക്കബ്, ഉമാദേവി അന്തർജനം എവർറോളിങ് ട്രോഫികളും സമ്മാനത്തുകയും വിജയികൾക്ക് നൽകും.
പ്രാദേശിക വള്ളംകളിയിൽ പിറവം റോഡ് കടവ് ബോട്ട് ക്ലബ്ബിന്റെ വെണ്ണക്കലമ്മ, വലിയപണ്ഡിതൻ, പുത്തൻപറമ്പിൽ, പിറവം ബോട്ട് ക്ലബ്ബിന്റെ താണിയൻ, ആർകെ ടീമിന്റെ പൊഞ്ഞനത്തമ്മ, മുളക്കുളം ബോട്ട് ക്ലബ്ബിന്റെ ശ്രീഗുരുവായൂരപ്പൻ, മുളക്കുളം ശ്രീലക്ഷ്മണ ബോട്ട് ക്ലബ്ബിന്റെ ശരവണൻ, കക്കാട് കൈരളി ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോസഫ്, പിറവം ത്രീ കിങ്‌സ് ബോട്ട് ക്ലബ്ബിന്റെ ശ്രീമുത്തപ്പൻ എന്നീ ഇരുട്ടുകുത്തി വള്ളങ്ങളും മത്സരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..