08 December Friday

ഓണക്കൂറിൽ നാല് വീടുകളുടെ 
താക്കോൽദാനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


പിറവം
മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം നിർമിച്ച നാല് വീടുകൾ ചൊവ്വാഴ്ച ഗുണഭോക്താക്കൾക്ക് കൈമാറും. വൈകിട്ട് ആറിന് ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കുന്ന ചടങ്ങിൽ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ താക്കോൽദാനം നിർവഹിക്കും.

ബസേലിയോസ് മാർതോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്മരണാർഥമുള്ള സ്നേഹസ്പർശം പദ്ധതിയിലാണ് വീടുകൾ നിർമിച്ചത്. ഓണക്കൂർ വാളനടിയിൽ ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പയാണ് സ്ഥലം ഇഷ്ടദാനമായി നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top