മൂവാറ്റുപുഴ
മൂവാറ്റുപുഴയിലെ നഗരസഭ–-പഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങൾ വച്ചുമാറണമെന്ന് കോൺഗ്രസിലും യുഡിഎഫിലും ആവശ്യം ശക്തമാകുന്നു. മൂവാറ്റുപുഴ നഗരസഭ, മാറാടി–-പായിപ്ര പഞ്ചായത്തുകളിലെ നിലവിലെ അധ്യക്ഷർ മാറണമെന്നാണ് ആവശ്യം. നഗരസഭാ ചെയർമാൻ പി പി എൽദോസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർ ഡിസിസിക്ക് കത്തുനൽകി.
മാറാടി പഞ്ചായത്തിൽ പ്രസിഡന്റ് ഒ പി ബേബിയെ മാറ്റി കോൺഗ്രസിലെ പി പി ജോളിയെയോ ബിജു കുര്യാക്കോസിനെയോ പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. പായിപ്രയിൽ പ്രസിഡന്റ് മാത്യൂസ് വർക്കി മാറി കോൺഗ്രസിലെ മറ്റൊരു അംഗത്തിന് സ്ഥാനം നൽകണമെന്നും ആവശ്യമുണ്ട്. മുസ്ലിംലീഗും പ്രസിഡന്റ്‌സ്ഥാനം ആവശ്യപ്പെട്ട് രംഗത്തുണ്ട്. എന്നാൽ, നിലവിലുള്ള അധ്യക്ഷർ സ്വാധീനമുപയോഗിച്ച് സ്ഥാനം നിലനിർത്തിയേക്കും. ഇതിനെതിരെ കോൺഗ്രസിൽ ഗ്രൂപ്പ് ചർച്ചകൾ സജീവമാണ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്, വാളകം, കല്ലൂർക്കാട്, ആരക്കുഴ പഞ്ചായത്തുകളിൽ പ്രസിഡന്റ്‌സ്ഥാനങ്ങൾ യുഡിഎഫ് ധാരണപ്രകാരം വച്ചുമാറിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..