പെരുമ്പാവൂർ
വേങ്ങൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊമ്പനാട് ഗവ. യുപി സ്കൂളിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്തിന്റെ 2023–--24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷംരൂപ ചെലവഴിച്ചാണ് നിർമാണ പ്രവർത്തനം. കെട്ടിടത്തിന്റെ പുനരുദ്ധാരണം, സീലിങ് നിർമാണം, പെയിന്റിങ്, മുറ്റം കട്ടവിരിക്കൽ തുടങ്ങിയവയാണ് നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി സി കൃഷ്ണൻകുട്ടി അധ്യക്ഷനായി.
സ്കൂളിന്റെ വികസനത്തിനായി ഒരുകോടിരൂപയുടെ പ്രോജക്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതായി ശിൽപ്പ സുധീഷ് അറിയിച്ചു. തിരുവനന്തപുരത്ത് യുവ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാനയോഗത്തിലാണ് പഞ്ചായത്ത് അസി. എൻജിനിയർ തയ്യാറാക്കിയ ഒരുകോടിരൂപയുടെ പ്രോജക്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..