24 April Wednesday

ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കൊച്ചി
ലഹരിക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ  ജില്ലയിലെ 2300 യൂണിറ്റ് കേന്ദ്രങ്ങളില്‍ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. എറണാകുളം സിറ്റി കാരിക്കാമുറി യൂണിറ്റ് കേന്ദ്രത്തില്‍ പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജോയി​ന്റ് സെക്രട്ടറി അമല്‍ സോഹന്‍ സംസാരിച്ചു.
‌മൂവാറ്റുപുഴ പായിപ്ര സൗത്തില്‍ ജില്ലാ പ്രസിഡ​ന്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി ഈസ്റ്റില്‍ കെ സി അരുണ്‍കുമാര്‍, കണ്ണന്‍കുളങ്ങര അണ്ടിപ്പിള്ളിക്കാവില്‍ ഇ ബി സന്തു, പാതാളത്ത് എ ആര്‍ രഞ്ജിത്, പൂണിത്തുറയില്‍ എ ജി ഉദയകുമാര്‍, സ്റ്റാച്യു ജങ്ഷനില്‍ മീനു സുകുമാരന്‍, പുത്തന്‍കുരിശില്‍ ജിത്തു ഹരിദാസ്, തങ്കളത്ത് ജിയോ പയസ്, പോത്താനിക്കാട് ഷിജോ എബ്രഹാം എന്നിവര്‍‍ ഉദ്ഘാടനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top