29 March Friday

ജീവിത ശൈലി രോഗങ്ങൾക്കെതിരെ ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പും നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


കൊച്ചി : എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിലെ ആയുഷ്മാൻ ഭവ സ്പെഷ്യൽ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ ചൂർണിക്കര ആയുഷ് പി എച്ച് സി യുടെ സഹകരണത്തോടെ ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ  ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണക്ലാസ്സുകളും മെഡിക്കൽ ക്യാമ്പും സൗജന്യരക്തപരിശോധനയും നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  രാജി സന്തോഷ്‌ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്  വൈസ് പ്രസിഡന്റ്‌  ബാബു പുത്തനങ്ങാടിയുടെ അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ കൃഷ്‌ണേന്ദു ആർ ആശംസയും ആയുഷ്മാൻ ഭവ കൺവീനർ ഡോ സുമാ വർഗീസ് പദ്ധതി അവതരിപ്പിച്ചു.  NAM മെഡിക്കൽ ഓഫീസർ ഡോ സാഗർ മനോഹർ, നാച്ചുറോപതി മെഡിക്കൽ ഓഫീസർ ഡോ നിതിൻ സി എസ്, യോഗ ട്രെയിനർ ചിത്ര എന്നിവർ ക്ലാസുകൾ നയിച്ചു.ഡോ മിനിമോൾ വർക്കി മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി. വിജി,  സിനി എന്നിവർ മരുന്നുകൾ വിതരണം ചെയ്തു.നിരവധി പേർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top