24 April Wednesday

കളമശേരിയിൽ നിരോധിത പ്ലാസ്റ്റിക് ശേഖരം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023


കളമശേരി
ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് കളമശേരി നഗരസഭയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്കിന്റെ വൻ ശേഖരം പിടിച്ചെടുത്തു. പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റ്, ഗ്ലാസ്, ക്യാരി ബാഗുകൾ, ഇലകൾ എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്.

പള്ളിലാംകരയിലെ സ്വകാര്യസ്ഥാപനത്തിൽനിന്ന് 115 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നോർത്ത് കളമശേരി പിയെസ് ട്രേഡേഴ്സിൽനിന്ന് 371 കിലോ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, 123 കിലോ ഡിസ്പോസിബിൾ പ്ലേറ്റ്, 10 കിലോ പേപ്പർ ഇല, 25 കിലോ ഡിസ്പോസിബിൾ പ്ലേറ്റ് എന്നിവയടക്കം 540 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

ഷോപ്പേഴ്സ് ഷോപ്പ് എന്ന സ്ഥാപനത്തിൽനിന്ന് 120 കിലോ (പ്ലാസ്റ്റിക് കോട്ടഡ് കപ്പുകൾ 100 കിലോ, 20 കിലോ പേപ്പർ ഇല) നിരോധിത പ്ലാസ്റ്റിക്കടക്കം ആകെ 775 കിലോഗ്രാം പിടിച്ചെടുത്ത് 45,000 രൂപ പിഴ ചുമത്തി.ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ലീഡർ വി എം അജിത്‌കുമാർ, ടീം അംഗങ്ങളായ സി കെ മോഹനൻ, എൽദോസ് സണ്ണി എന്നിവരും കളമശേരി മുനിസിപ്പൽ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top