16 April Tuesday

മലയിടംതുരുത്ത്‌ വഴികാട്ടും

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


കോലഞ്ചേരി
കിഴക്കമ്പലം പഞ്ചായത്തിലെ കാർഷികവളർച്ചയ്‌ക്ക്  വഴിതെളിച്ച പ്രവർത്തനങ്ങളാണ്‌ മലയിടംതുരുത്ത് സഹകരണ ബാങ്കിനെ വ്യത്യസ്‌തമാക്കുന്നത്‌.  ജൈവപച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന്‌ 15 പേരടങ്ങുന്ന പത്ത് ക്ലസ്റ്ററുകൾ ഇവിടെ രൂപീകരിച്ചിട്ടുണ്ട്. തുടർന്ന്‌ കൃഷി പത്ത് ഏക്കറിലേക്ക്  വ്യാപിച്ചു. 5000 തൈകൾ, വിത്ത്, ഒരു സെന്റിന് ഒരുകിലോ വളം എന്നിവ ലഭ്യമാക്കി.  വിവിധ കൃഷിരീതികളിൽ പരിശീലനം നൽകി.   ഊരക്കാട് പാടശേഖരത്തിൽ 11 ഏക്കറിലും ബാവപ്പടിയിൽ മൂന്നേക്കറിലും നെൽക്കൃഷിയുമുണ്ട്. ഇതിനായി പകുതി വിലയ്‌ക്ക് ജൈവവളവും ഏക്കറിന് 10,000 രൂപവീതം പലിശരഹിതവായ്പയും നൽകി.  കർഷകരുടെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിന് ബാങ്കിൽ വിപണന കേന്ദ്രവും പ്രവർത്തിക്കുന്നു. ക്ഷീരകർഷകർക്ക്   50,000 രൂപ പലിരഹിതവായ്പയും നൽകിവരുന്നു. ഇവരുടെ പാലും പാലുൽപ്പന്നങ്ങളും ബാങ്കിലെ സൂപ്പർ മാർക്കറ്റ് വഴി വിൽപ്പന നടത്തുന്നു. കഴിഞ്ഞവർഷം ഊരക്കാട് ഗവ. യുപി സ്‌കൂളിൽ 80 സെന്റ് സ്ഥലത്ത്  ജൈവ പച്ചക്കറി കൃഷി നടത്തിയിരുന്നു. ഇത്തവണയും കൃഷി തുടരുന്നു. പ്രസിഡന്റ് ടി ടി വിജയനും സെക്രട്ടറി ടി എ തങ്കപ്പനുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top