19 April Friday

എളംകുളത്തെ തുടർച്ചയായ അപകടങ്ങൾ : റോഡിന്റെ ഘടന മാറ്റാൻ ‌പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021


കൊച്ചി
എളംകുളത്ത്‌ തുടർച്ചയായി അപടകങ്ങൾ ഉണ്ടാകുന്നത്‌ റോഡ്‌‌ നിർമാണത്തിലെ അപാകതയും വാഹനങ്ങളുടെ അമിതവേഗവും മൂലമെന്ന്‌‌ പൊലീസ്‌. റോഡിന്റെ ഘടനയിൽ മാറ്റംവരുത്തിയാൽ അപകടം കുറയ്‌ക്കാനാകുമോയെന്ന്‌ പരിശോധിക്കാൻ വകുപ്പുകൾ  നീക്കംതുടങ്ങി.

ഇക്കാര്യം പരിശോധിക്കാൻ പൊതുമരാമത്തുവകുപ്പ്‌, കെഎംആർഎൽ എന്നിവയ്‌ക്ക്‌ കത്തയച്ചതായി എസിപി കെ ലാൽജി പറഞ്ഞു. വളവിനുമുമ്പ്‌ വാഹനങ്ങളുടെ വേഗം കുറയ്‌ക്കാൻ റിഫ്ലക്‌ടിങ്‌ സ്‌റ്റഡുകൾ വച്ചിട്ടുണ്ടെങ്കിലും ഡ്രൈവർമാർ അത്‌ കാര്യമാക്കുന്നില്ലെന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ ഷാജി മാധവൻ പറഞ്ഞു. വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക്‌ സിഗ്‌നൽ ശ്രദ്ധിക്കാനാകുന്നില്ല. കൂടുതൽ സിഗ്‌നലുകൾ സ്ഥാപിക്കുമെന്നും ഇവിടെ അപകടങ്ങൾ കുറയ്‌ക്കാൻ കൂടുതൽ ശാസ്‌ത്രീയ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സഹാേദരൻ അയ്യപ്പൻ റോഡിൽ എളംകുളം ജങ്‌ഷനും മെട്രോ സ്‌റ്റേഷനുമിടയിലാണ്‌ അപകട പരമ്പര വർധിക്കുന്നത്‌. കടവന്ത്രഭാഗത്തുനിന്ന്‌ വരുമ്പോൾ റോഡിലെ വളവ്‌ ശ്രദ്ധിക്കപ്പെടുന്നില്ല. നേരെയുള്ള റോഡിന്‌ അറ്റത്തായാണ്‌ വളവ്‌. ഇവിടത്തെ ചരിവും രാത്രിയിൽ ആവശ്യമായ സിഗ്‌നലുകളില്ലാത്തതും  അപകടങ്ങൾക്കിടയാക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top