26 April Friday

മെട്രോയ്‌ക്ക്‌ ഫീഡർ സർവീസുമായി 
കെഎസ്‌ആർടിസി

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023


കൊച്ചി
നഗരപരിധിയിൽ കൊച്ചി മെട്രോയ്‌ക്ക്‌ കെഎസ്‌ആർടിസി ഫീഡർ സർവീസ്‌ ഏർപ്പെടുത്തി. എംജി റോഡ്, മഹാരാജാസ്, ടൗൺഹാൾ, കലൂർ മെട്രോ സ്റ്റേഷനുകളിലേക്കാണ് ഫീഡർ ബസ് ലഭിക്കുക. നേവൽബേസ്‌, കപ്പൽശാല, ഹൈക്കോടതി, ബോട്ടുജെട്ടി, കലൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ്‌ സർവീസ്‌. രാവിലെ 6.30 മുതൽ രാത്രി ഏഴുവരെ 15 മിനിറ്റ് ഇടവിട്ട്‌ സർവീസുണ്ടാകും.

നിലവിൽ കൊച്ചി മെട്രോയുടെ ആറ് എസി ഫീഡർ ബസുകളാണ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ളത്. ആലുവ സ്റ്റേഷനിൽനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും അരമണിക്കൂർ ഇടവിട്ട് കെഎംആർഎൽ ഫീഡർ സർവീസുണ്ട്‌. പറവൂരിൽനിന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷൻവഴിയും  പെരുമ്പാവൂരിൽനിന്ന് ആലുവ സ്റ്റേഷൻവഴിയും അങ്കമാലിയിൽനിന്ന് ആലുവ മെട്രോ സ്റ്റേഷൻവഴിയും ഇൻഫോപാർക്കിലേക്ക് ഫീഡർ ബസുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kochimetro.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top