20 April Saturday

മഴയിലും കാറ്റിലും
വാഴക്കൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023


മൂവാറ്റുപുഴ
വേനല്‍മഴയോടൊപ്പമുണ്ടായ കാറ്റില്‍ ആയവന പഞ്ചായത്തിലെ കടുംപിടിയിൽ കൃഷിനാശം. 750 വാഴകൾ നശിച്ചു. ചൊവ്വ വൈകിട്ടാണ്‌ മഴയിലും കാറ്റിലും കടുംപിടി മീനമറ്റത്തില്‍ കുഞ്ഞ്, കരിമത്തണ്ടേല്‍ രാജന്‍, മംഗലത്ത് റെജി എന്നിവരുടെ കൃഷിയിടത്തിലെ 750 കുലച്ച ഏത്തവാഴകൾ നിലംപതിച്ചത്‌.

വിളവെടുക്കാറായ നിരവധി വാഴക്കുലകളും കാറ്റിൽ നശിച്ചു. സ്ഥലം പാട്ടത്തിനെടുത്താണ് ഇവര്‍ വാഴ കൃഷി ചെയ്തത്. കൂടുതൽ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് നാശമുണ്ടായത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി. മാറാടി, വാളകം പഞ്ചായത്തുകളിലും കിഴക്കേക്കര ഭാഗത്തും വാഴ, പച്ചക്കറി തുടങ്ങിയ വിവിധയിനം കൃഷികൾ നശിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top