19 April Friday
മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

പൊക്കാളിക്കൊയ് ത്ത് മത്സരം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021


ആലങ്ങാട്
പറവൂർ ബ്ലോക്ക് പഞ്ചായത്തും കൈതാരം പൊക്കാളി പാടശേഖരസമിതിയും ചേർന്ന്‌ കൈതാരം പാടശേഖരത്തിൽ സംഘടിപ്പിച്ച പൊക്കാളിക്കൊയ്ത്ത് മത്സരം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സിംന സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എസ് ഷാജി, കെ ഡി വിൻസെന്റ്‌, രശ്മി അനിൽകുമാർ, ശാന്തിനി ഗോപകുമാർ, ദിവ്യ ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എസ് സനീഷ്, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ഷാരോൺ പനയ്ക്കൽ, എ എസ് അനിൽകുമാർ, ജില്ലാ കൃഷി ഓഫീസർ ഷീലാ പോൾ, പറവൂർ കൃഷി അസിസ്‌റ്റന്റ്‌ ഡയറക്ടർ പി ജി ജിഷ, കോട്ടുവള്ളി കൃഷി ഓഫീസർ കെ സി റൈഹാന, കൃഷി അസിസ്‌റ്റന്റ്‌ എസ് കെ ഷിനു എന്നിവർ സംസാരിച്ചു.

കാർഷിക മത്സരങ്ങളുടെ പ്രചാരകൻ തച്ചൊക്കൊടി ഷാജി മത്സരങ്ങൾക്ക് നേതൃത്വം നൽകി. വനിതകളുടെ മത്സരത്തിൽ എസ്‌ പുഷ്പ ഒന്നാംസ്ഥാനവും 2500 രൂപ ക്യാഷ് അവാർഡും നേടി. രണ്ടാംസ്ഥാനം പി ജലജ, മൂന്നാംസ്ഥാനം എം പാർവതി എന്നിവരും നേടി. വിദ്യാർഥികൾക്കുള്ള മത്സരത്തിൽ കൂനമ്മാവ് സെന്റ്‌ ജോസഫ് ബോയ്സ് ഹോസ്റ്റലിലെ വിദ്യാർഥികളായ എഡ്‌വിൻ തോമസ്, ഗോഡ്‌വിൻ തോമസ്, ടി മിഥുൻ എന്നിവർ വിജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top