26 April Friday

ഇ–-ഹെൽത്ത് സംവിധാനവും 
ഹെൽത്ത് എടിഎമ്മും പരിശോധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022


കൊച്ചി
എറണാകുളം ജനറൽ ആശുപത്രിയിലെ ഇ–-ഹെൽത്ത് സംവിധാനവും ഹെൽത്ത് എടിഎമ്മും യൂറോപ്യൻ യൂണിയന്റെയും ഫ്രഞ്ച് സർക്കാരിന്റെയും എഎഫ്‌ഡിയുടെയും എൻഐയുഎയുടെയും പ്രതിനിധികൾ സന്ദർശിച്ചു. കൊച്ചിൻ സ്‌മാർട്ട്‌ സിറ്റി മിഷൻ ലിമിറ്റഡാണ്‌ (സിഎസ്‌എംഎൽ) എറണാകുളം ജനറൽ ആശുപത്രിയിലെ ഇ–-ഹെൽത്ത്‌ സംവിധാനം നടപ്പാക്കിയത്‌.
സിറ്റി ഇൻവെസ്റ്റ്മെന്റ്സ്‌ ടു ഇന്നൊവേറ്റ് ഇന്റഗ്രേറ്റ് ആൻഡ് സസ്‌റ്റെയ്‌ൻ- (സിറ്റീസ്) പദ്ധതിയുടെ ഭാഗമായി സിഎസ്‌എംഎൽ കൊച്ചിയിലെ 12 ആശുപത്രികളിൽ ഇ–--ഹെൽത്ത് സംവിധാനം നടപ്പാക്കിവരികയാണ്. ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 

ലാബ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ സിറ്റീസ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന്‌ ഹെൽത്ത് എടിഎമ്മുകൾകൂടി സ്ഥാപിക്കും. നാൽപ്പതിലധികം രോഗങ്ങളുടെ പരിശോധന നടത്താനുള്ള സംവിധാനം ഹെൽത്ത് എടിഎമ്മിലുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് നടത്തിയ മത്സരത്തിൽ വിജയിച്ചാണ് സിഎസ്‌എംഎൽ കൊച്ചിയിൽ പദ്ധതി നടപ്പാക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top