12 July Saturday

പൊക്കാളിക്കൃഷിക്ക് വിത്തിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022


ഏഴിക്കര
പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ പൊക്കാളിക്കൃഷി ആരംഭിച്ചു. വി എ വിനായകന്റെ കൃഷിയിടത്തിൽ എസ് ശർമ വിത്തിട്ട് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡ​ന്റ് എം എസ് ജയചന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിംന സന്തോഷ്‌, പഞ്ചായത്ത്‌ അംഗങ്ങളായ എം എസ് രതീഷ്, കെ എം അനൂപ്, സുമ രാജേഷ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ വി ബി മന്മഥൻപിള്ള, എം ബി ചന്ദ്രബോസ്, എ എം അസീസ്, എൻ പി സന്തോഷ്‌കുമാർ, എം ഡി ജോസഫ്, സുധർമ രാജു, സെക്രട്ടറി വി വി സനിൽ, പൊക്കാളിക്കർഷകർ എന്നിവർ പങ്കെടുത്തു.

വൈപ്പിൻ
ഞാറക്കൽ വടക്കേ പല്ലമ്പിള്ളി കർഷകസമാജത്തിന്റെ പൊക്കാളിക്കൃഷി വിത്തുവിത പഞ്ചായത്ത് പ്രസിഡന്റ് ടി ടി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

സ്ഥിരംസമിതി അധ്യക്ഷൻ ചെറിയാൻ വാളൂരാൻ, കൃഷി ഓഫീസർ എയ്ഞ്ചല സിറിയക്, അസിസ്റ്റന്റ് കൃഷി ഓഫീസർ സ്റ്റെല്ല ഡോൺസി, ആൻ വർഗീസ് കോലാടി, സമാജം പ്രസിഡന്റ് ഐ എം കുഞ്ഞച്ചൻ, സെക്രട്ടറി ടി ഡി ഭാസി തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top