28 September Thursday

ഇരട്ടവീടുകൾ ഒറ്റവീടുകളായി ; ഡ്രീം വില്ലാസ് താക്കോൽദാനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023


പിറവം
കളമ്പൂർ പൊങ്ങുംമലയിലെ ലക്ഷംവീട് നിവാസികൾക്ക് ഇത്‌ ആഹ്ലാദത്തിന്റെ പെരുമഴക്കാലം. പിറവം നഗരസഭ 22–--ാം ഡിവിഷനിൽ പതിറ്റാണ്ടുകളായി ഒരു വീടിന്റെ ഇരുമുറികളിലായി അന്തിയുറങ്ങിയിരുന്ന 10 കുടുംബങ്ങൾക്കായി 10 വീടുകൾ പണി പൂർത്തിയായി. എല്ലാ മഴക്കാലവും ഇവിടത്തെ താമസക്കാർക്ക് ദുരിതമായിരുന്നു. 50 വർഷമായി തുടരുന്ന ദുരിതത്തിന് ഇതോടെ അറുതിയാകും. വ്യാഴം പകൽ മന്ത്രി പി പ്രസാദ് പദ്ധതി ഉദ്‌ഘാടനം ചെയ്യും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് താക്കോൽദാനം നടത്തും. ഡ്രീം വില്ലാസ്‌ എന്ന പേരിലാകും ഈ വീടുകൾ അറിയപ്പെടുക. ലൈഫ് മിഷൻ പദ്ധതിവഴി 750 വീടുകൾ നഗരസഭ ഇതിനോടകം നിർമിച്ചു നൽകി. വീട് വയ്ക്കാൻ സ്ഥലമില്ലാത്തവർക്ക് ഫ്ലാറ്റ് സമുച്ചയം നിർമിക്കാനും തുക നീക്കിവച്ചിട്ടുണ്ടെന്ന് നഗരസഭാ ഉപാധ്യക്ഷൻ കെ പി സലിം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top